റായ്ഗഡ് (മഹാരാഷ്ട്ര): റായ്ഗഡ് ജില്ലയിലെ വ്യവസായ യൂണിറ്റിൽ നിന്നുണ്ടായ ഗ്യാസ് ചോർച്ചയിൽ 31 കുരങ്ങൻമാരും 14 പ്രാവും ചത്തു. കർനാല പക്ഷി സങ്കേതത്തിൽനിന്നു പത്തു കിലോമീറ്റർ അകലെ പോസ്റിയിലാണ് സംഭവം. ശവങ്ങൾ കുഴികുത്തി മൂടി. ഫാക്ടറിയിൽനിന്നുണ്ടായ വാതകച്ചോർച്ചയാണ് അപകടകാരണമെന്ന് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (ഡിഐഎസ്എച്ച്) ഉദ്യോഗസ്ഥൻ പറഞ്ഞു.