ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച ബിജെപി, കളം മറ്റിച്ചവിട്ടുന്നു. വില ഇടിവിനെത്തുടർന്ന് നട്ടം തിരിയുന്ന ഉള്ളിക്കർഷകർച്ച് ധനസഹായവും ഗതാഗത സബ്സിഡിയും നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ബിജെപിക്കെതിരേ കർഷക വികാരം ആളികത്തിക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതിനിടെയാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം.