വാഷിംഗ്ടൺ ഡിസി: യുഎസ് ആഭ്യന്തര സെക്രട്ടറി റയാൻ സിങ്ക് ഈ മാസം അവസാനം രാജിവയ്ക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപാണു രാജിക്കാര്യം അറിയിച്ചത്. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണച്ചിരുന്നയാളാണ് സിങ്ക്. രാജിക്കുള്ള കാരണം ട്രംപ് വ്യക്തമാക്കിയില്ല.
അമേരിക്കയിലെ സർക്കാർ ഭൂമിയുടെ ചുമതലയാണ് ആഭ്യന്തര സെക്രട്ടറിക്കുള്ളത്. ഭൂമിയിടപാടുകൾ അടക്കമുള്ളവയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ സിങ്കിനെതിരേ അന്വേഷണം നടന്നിരുന്നു. എണ്ണ, കൽക്കരി ഖനനം വ്യാപകമായി പ്രോത്സാഹിപ്പിച്ചിരുന്ന സിങ്ക് വ്യവസായലോകത്തിന് അഭിമതനായിരുന്നു. എന്നാൽ പരിസ്ഥിതിവാദികൾ നിരന്തരം ഇദ്ദേഹത്തെ എതിർത്തിരുന്നു.