ബാഗ്ദാദ്: ഇറാക്കി പ്രസിഡന്റ് ബർഹാം സലീസ് ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. രാഷ്ട്രത്തലവന് മറ്റു രാജ്യങ്ങളിലെ പൗരത്വം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ പ്രകാരമാണു നടപടി.
സദ്ദാം ഹുസൈനെ എതിർത്തിരുന്ന കാലത്താണ് സലീഹിന് ബ്രിട്ടൻ പൗരത്വം നല്കിയത്.
കുർദ് നേതാവ് കൂടിയായ സലീഹ് ഒക്ടോബറിലാണ് പ്രസിഡന്റായത്.
ഫെഡറൽ സർക്കാരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രി, അർധസ്വയംഭരണ പ്രവിശ്യയായ കുർദിസ്ഥാന്റെ പ്രധാനമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.