മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു നാണംകെട്ട തോൽവി. ഒന്നിനെതിരേ ആറ് ഗോളുകൾക്ക് മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തിയത്. മുംബൈക്കായി മൊഡു സൂഗു (12, 15, 30, 90+4 മിനിറ്റുകൾ) ഹാട്രിക്ക് നേടി. റാഫേൽ ബാസ്റ്റോസ് (70-ാം മിനിറ്റ്), മത്യാസ് മിറബ്ജെ (89-ാം മിനിറ്റ്) എന്നിവർ മുംബൈയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
ഡൗൻഗലിന്റെ (27-ാം മിനിറ്റ്) വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ. 45+1ാം മിനിറ്റിൽ സക്കീർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്ത് പേരായി ചുരുങ്ങി. ഒന്പത് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിനു നാണംകെട്ട തോൽവി
10:43 PM Dec 16, 2018 | Deepika.com