ചെൽസിക്കു ജയം
10:43 PM Dec 16, 2018 | Deepika.com
ലണ്ടൻ: ചെൽസി 2-1ന് ബ്രൈറ്റണെ തോൽപ്പിച്ചു. രണ്ടു മാസത്തിനുശേഷം എഡൻ ഹസാർഡ് ചെൽസിക്കുവേണ്ടി ഗോൾ നേടിയ മത്സരമായിരുന്നു. 33-ാം മിനിറ്റിലായിരുന്നു ഹസാർഡിന്റെ ഗോൾ. 17-ാം മിനിറ്റിൽ പെഡ്രോയിലൂടെ ചെൽസി മുന്നിലെത്തി. സോളി മാർച്ച് (66-ാം മിനിറ്റ്) ബ്രൈറ്റനായി ഗോൾ നേടി. സതാംപ്ടണ് 3-2ന് ആഴ്സണലിനെ തോപ്പിച്ചു.