ന്യൂഡൽഹി: അഗസ്ത വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി പാട്യാല ഹൗസ് കോടതി നാല് ദിവസത്തേക്കു കൂടിയാണ് കസ്റ്റഡി കാലവധി ദീർഘിപ്പിച്ചു നൽകിയത്. സുപ്രധാന രേഖകൾ സംബന്ധിച്ച് മിഷേലിനോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ടെന്ന് സിബിഐ കോടതിയിൽ അറിയിച്ചു.