കോഴിക്കോട്: റിയൽ കാഷ്മീരിനോട് വിജയം കൊതിച്ചിറങ്ങിയ ഗോകുലത്തിന് സമനിലകൊണ്ട് തൃപ്തിയടയേണ്ടിവന്നു. 20-ാം മിനിറ്റിൽ പ്രീതം സിംഗിന്റെ ഗോളിൽ ഗോകുലം ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിലെ അലസത ഗോകുലത്തിന്റെ വിജയത്തിനു തടസമായി. സ്കോർ 1-1. രണ്ടാം പകുതിയിൽ 69-ാം മിനിറ്റിൽ സുചന്ദ്ര സിംഗിലൂടെ കാഷ്മീര്‍ സമനില പിടിച്ചു.
ആദ്യ പകുതി ഗോകുലത്തിന്റെ കാലുകളിലായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ അത് നിലനിന്നില്ല. 11-ാം മിനിറ്റിൽ അർജുൻ ജയരാജിലൂടെ ആക്രമണം തുടങ്ങിയെങ്കിലും ശ്രമം പാഴാവുകയായിരുന്നു. അർജുൻ പോസ്റ്റിലേക്ക് തൊടുത്ത പന്ത് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. പിന്നീട് ആക്രമണം കടുപ്പിച്ച ഗോകുലം 20-ാം മിനിറ്റിൽ ലീഡ് നേടി. മൈതാനമധ്യത്തുനിന്ന് അര്ജുന് നല്കിയ പാസ് സ്വീകരിച്ച പ്രീതം സിംഗ് ഡൈവ് ചെയ്ത് വലയിലെത്തിച്ചു.
ഈസ്റ്റ് ബംഗാളിനെതിരേ അണിനിരത്തിയ ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് ഗോകുലം ഇറങ്ങിയത്. നായകനും ഗോള്‍കീപ്പറുമായ ഷിബിന്‍രാജിനെ സര്‍വീസസ് തിരിച്ചു വിളിച്ചതിനാല്‍ അര്‍ണബ് ദാസ് ശര്‍മയ്ക്കായിരുന്നു ഗോള്‍വല കാക്കാനുള്ള ചുമതല. ജയത്തോടെ 14 പോയിന്റുമായി റിയൽ രണ്ടാമതാണ്.
ടൈ കെട്ടി ഗോകുലം
01:13 AM Dec 16, 2018 | Deepika.com