ഗുവാങ്ഷു: തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ താരം പി.വി. സിന്ധു ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ പ്രവേശിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു ഫൈനലിലെത്തുന്നത്.
എന്നാല്‍ ഇന്ത്യയുടെ സമീര്‍ വര്‍മ സെമി യില്‍ തോറ്റു, 21-12, 20-22, 17-21. കഴിഞ്ഞ വര്‍ഷം റണ്ണറപ്പായ സിന്ധു ശക്തമായ പോരാട്ടത്തില്‍ തായ്ലന്‍ഡിന്റെ റാറ്റചനോക് ഇന്റാനോണിനെയാണ് 21-16, 25-23ന് തോല്‍പ്പിച്ചത്. മത്സരത്തിനു മുമ്പ് വിജയക്കണക്കില്‍ സിന്ധു 3-4ന് ഇന്റാനോണിന് പിന്നിലായിരുന്നു.
സിന്ധു ഫൈനലില്‍
01:13 AM Dec 16, 2018 | Deepika.com