വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽനിന്നു വിരമിക്കുന്ന ജോൺ കെല്ലിക്കു പകരം ബജറ്റ് മാനേജ്മെന്റ് ഓഫീസ് ഡയറക്ടർ മിക് മുൽവെയ്നിയെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സൗത്ത് കരോളൈനയിൽനിന്നുള്ള മുൻ കോൺഗ്രസ് അംഗവും അഭിഭാഷകനും കൂടിയാണ് മുൽവെയ്നി.