കാൻബറ: ദശകങ്ങളായി തുടരുന്ന മധ്യപൂർവദേശ നയത്തിൽനിന്നു വ്യതിചലിച്ച് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഓസ്ട്രേലിയ അംഗീകരിച്ചു. എന്നാൽ ടെൽ അവീവിൽനിന്ന് എംബസി ഉടൻ ജറുസലമിനു മാറ്റാൻ പദ്ധതിയില്ലെന്നു പ്രധാനമന്ത്രി സ്കോട് മോറീസൺ വ്യക്തമാക്കി. തത്കാലം വാണിജ്യ ഓഫീസ് തുറക്കും.
അവിഭക്ത ജറുസലം മുഴുവൻ തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി കാണുന്ന പലസ്തീൻകാരെ മോറീസന്റെ നടപടി രോഷാകുലരാക്കി. ജറുസലമിനെ തലസ്ഥാനമായി അംഗീകരിച്ച് ടെൽ അവീവിൽനിന്ന് ആദ്യമായി എംബസി മാറ്റി സ്ഥാപിച്ചത് അമേരിക്കയാണ്.