ന്യൂഡൽഹി: റഫാൽ വിഷയത്തിൽ സുപ്രീംകോടതി വിധി പാർട്ടിക്കു തിരിച്ചടിയല്ലെന്നു കോണ്‍ഗ്രസ്. ഇടപാടിനെക്കുറിച്ച് പാർലമെന്റിന്റെ സംയുക്ത സമിതി(ജെപിസി) അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കും. റഫാൽ ഇടപാടിൽ അന്വേഷണം നടത്തേണ്ട ഏക സമിതി ജെപിസി മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല പറഞ്ഞു.
നിർണായക പ്രതിരോധ ഇടപാടുകളിൽ തീരുമാനം എടുക്കേണ്ട ത് സുപ്രീംകോടതി അല്ലെന്ന് കോണ്‍ഗ്രസ് മാസങ്ങൾക്ക് മുൻപേ പറഞ്ഞ കാര്യം കോടതി ഇന്നു ശരിവയ്ക്കുകയായിരുന്നു. സുപ്രീംകോടതിയിൽ സർക്കാർ നൽകിയത് ഏകപക്ഷിയവും പകുതിമറച്ചതുമായ വിവരങ്ങളാണ്. കേന്ദ്രസർക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കിൽ മോദിയേയും സർക്കാരിനെയും ജെപിസി അന്വേഷണം നടത്താൻ വെല്ലുവിളിക്കുകയാണെന്നും സുർജേവാല പറഞ്ഞു.