സ്ട്രാസ്ബർഗ്: ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ക്രിസ്മസ് ചന്തയിൽ വെടിവച്ചു മൂന്നു പേരേ വധിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വെടിവയ്പ് നടത്തിയ ഷെറിഫ് ചെക്കാട്ടിനെ പിടികൂടാൻ എഴുനൂറോളം സുരക്ഷാ സൈനികരാണു തെരച്ചിൽ നടത്തിയത്. വടക്കുകിഴക്കൻ നഗരമായ ന്യൂഡോർഫിൽ ചെക്കാട്ടിനെ പോലീസ് കണ്ടെത്തി.
പോലീസ് സംഘത്തു നേരേ വെടിയുതിർത്ത ചെക്കാട്ടിനെ വധിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫ് കാസ്റ്റണർ പറഞ്ഞു.