ബുഡാപെസ്റ്റ്/ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ചെല്‍സിക്കു സമനില, ആഴ്സണലിനു ജയം. ഗ്രൂപ്പ് എലില്‍ ചെല്‍സി ഒളിവര്‍ ഗിരുവിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ എംഒഎൽ വിഡിയോട് 2-2ന്റെ സമനിലയില്‍ പിരിഞ്ഞു. 16 പോയിന്റുമായി ചെല്‍സിയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
ആദ്യ പകുതിയില്‍ അലക്സാണ്ടര്‍ ലാകെസെ നേടിയ ഗോളില്‍ ആഴ്സണല്‍ 1-0ന് കാരബാഗിനെ തോല്‍പ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് എഫില്‍ 16 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനക്കാരായി. 17-ാം മിനിറ്റിലായിരുന്നു ലാകെസെയുടെ ഗോള്‍.
ഗ്രൂപ്പ് എഫില്‍ ഒളിമ്പിയാക്കസിനോടു 3-1ന് തോറ്റ എസി മിലാന് നോക്കൗട്ട് കാണാതെ പുറത്തായി. ഒരു യൂറോപ്യന്‍ മത്സരത്തില്‍ 2000-01 സീസണുശേഷം ആദ്യമായാണ് മിലാന് ഗ്രൂപ്പ് ഘട്ടത്തിലേ പുറത്താകുന്നത്.
ചെല്‍സിക്കു സമനില, ആഴ്സണലിനു ജയം
01:06 AM Dec 15, 2018 | Deepika.com