ഗുവാങ്ഷു: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ തുടര്‍ച്ചയായി മൂന്നു ജയങ്ങളുമായി ഇന്ത്യയുടെ പി.വി. സിന്ധുവും രണ്ടു ജയവുമായി സമീര്‍ വര്‍മയും സെമിയില്‍ പ്രവേശിച്ചു.
വനിതാ സിംഗിള്‍സ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ സിന്ധു യുഎസ്എയുടെ ബീവെന്‍ ഷാംഗിനെ 21-9, 21-15ന് തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സിലെ ഗ്രൂപ്പ് ബിയില്‍ സമീര്‍ വര്‍മ തായ്ലന്‍ഡിന്റെ കാന്റഫോണ്‍ വാംഗ്ചാറോണെ 21-9, 21-9ന് തോല്‍പ്പിച്ചു സെമിയിലെത്തി. ആദ്യ മത്സരത്തില്‍ തോറ്റ സമീര്‍ അടുത്ത രണ്ടു മത്സരവും ജയിച്ചാണ് നോക്കൗട്ടിലെത്തിയത്.
സിന്ധുവും സമീറും സെമിയില്‍
01:06 AM Dec 15, 2018 | Deepika.com