ധാക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ബംഗ്ലാദേശിന്. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റിന് വിന്‍ഡീസിനെ തോല്പിച്ചു. തമീം ഇക്ബാല്‍ (81 നോട്ടൗട്ട്), സൗമ്യ സര്‍ക്കാര്‍ (80) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് അനായാസ ജയമൊരുക്കിയത്.
199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 38.3 ഓവറില്‍ 202 റണ്‍സ് നേടി. ഷായ് ഹോപ് പുറത്താകതെ നേടിയ 108 റണ്‍സിന്റെ മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ 198 റണ്‍സ് എടുത്തു. മെഹ്ദി ഹസന് മിര്‍സ നാലും ഷക്കീബ് അല്‍ ഹസന്, മഷ്റഫേ മോര്‍ത്താസ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ബംഗ്ലാദേശിനു പരമ്പര
01:06 AM Dec 15, 2018 | Deepika.com