തിരുവനന്തപുരം: ഡൽഹിക്കെതിരായ രഞ്ജിട്രോഫി ക്രിക്കറ്റിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ കേരളം ഏഴു വിക്കറ്റിന് 291 റണ്‍സ് എന്ന നിലയിൽ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കം മോശമായിരുന്നു.
17 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് കേരളത്തിനു നഷ്ടപ്പെട്ടു. തുടർന്ന് എത്തിയ സഞ്ജു സാംസണ് (24 റണ്‍സ്) ഓപ്പണിംഗ് ബാറ്റ്സ്മാൻ രാഹുലുമായി (77 റണ്‍സ്) ഒത്തുചേർന്നതോടെ കേരളത്തിന്റെ സ്കോർ പതുക്കെ മുന്നേറി. പി. രാഹുലിനു പിന്നാലെ ജലജ് സക്സേനയും (68 റണ്‍സ്) വിനൂപ് ഷീലാ മനോഹരനും (77 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 78 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി കേരളത്തെ ജലജ് സക്സേന, രാഹുൽ, വിനൂപ് എന്നിവരാണ് മുന്നോട്ടു നയിച്ചത്.
രഞ്ജി: കേരളം ഏഴിന് 291
01:06 AM Dec 15, 2018 | Deepika.com