സീനിയർ വോളി മലയാറ്റൂരിൽ
01:06 AM Dec 15, 2018 | Deepika.com
തൃപ്രയാർ (തൃശൂർ): തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ 15,16 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന സംസ്ഥാന മധ്യമേഖല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ചില സാങ്കേതിക കാരണങ്ങളാൽ മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി ഹൈസ്കൂൾ ഗ്രൗണ്ടിലേക്കു മാറ്റി. 16,17, 18 തീയതികളിലായി ചാമ്പ്യൻഷിപ്പ് നടത്തുമെന്നു ടിഎസ്ജിഎ ചെയർമാൻ ടി.എൻ. പ്രതാപൻ, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി ജോഷി ജോർജ് എന്നിവർ അറിയിച്ചു.