ന്യൂയോർക്ക്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ അറ്റോർണി മൈക്കൽ കോഹന് യുഎസ് ഡിസ്ട്രിക്ട് കോടതി 36 മാസം തടവുശിക്ഷ വിധിച്ചു. യുഎസ് കോൺഗ്രസിനോടു നുണ പറഞ്ഞു, നികുതി വെട്ടിച്ചു , ട്രംപുമായുള്ള ബന്ധം മറച്ചുവയ്ക്കുന്നതിനു രണ്ടു സ്ത്രീകൾക്ക് പണം നൽകി തുടങ്ങിയ കുറ്റങ്ങളാണു കോഹനെതിരേ ചുമത്തിയത്.