ലണ്ടന്‍: നൊവാക് ജോക്കോവിച്ചും സിമോണ ഹാലെപ്പും 2018 ഐടിഎഫ് ചാമ്പ്യന്മാര്. ഇന്നലെയാണ് ഇരുവരെയും അന്താരാഷ് ട്ര ടെന്നീസ് ഫെഡറേഷന് ജേതാക്കളായി പ്രഖ്യാപിച്ചത്. ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച് ആറാം തവണയാണ് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ അവാര്‍ഡിന് അര്‍ഹനാകുന്നത്. റൊമേനിയന്‍ താരം സിമോണ ഹാലെപ് ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.
ഒരിക്കല്‍ക്കൂടി തനിക്ക് ഐടിഎഫ് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു. പരിക്കിന്റെ പിടിയില്‍നിന്ന് ഈ വര്‍ഷം തിരിച്ചെത്തിയ സെര്‍ബിയന്‍ താരം വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിക്കൊണ്ട് ഒന്നാം റാങ്കിലെത്തി.
ലോക ഒന്നാം നമ്പര്‍ ഹാലെപ്പിനും മികച്ചൊരു വര്‍ഷമായിരുന്നു ഇത്. റോളംഗ് ഗാരോയില്‍ ഫ്രഞ്ച് ഓപ്പണിലൂടെ ഹാലെപ് ആദ്യമായി ഒരു ഗ്രാന്‍സ് ലാം കിരീടത്തില്‍ മുത്തമിട്ടു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലുമെത്തി. ആദ്യമായി ഐടിഎഫ് ലോക ചാമ്പ്യന്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് റൊമേനിയന്‍ താരം പറഞ്ഞു. തനിക്ക് ഇതൊരു ഗംഭീര വര്‍ഷമായിരുന്നുവെന്നും റോളംഗ് ഗാരോയില്‍ ആദ്യ ഗ്രാന്‍സ് ലാം നേടാനായെന്നും ലോക ഒന്നാം നമ്പറായി വര്‍ഷം അവസാനിപ്പിക്കാറായെന്നും ഹാലെപ് പറഞ്ഞു.
അമേരിക്കയുടെ മൈക്ക് ബ്രയനും ജാക് സോക്കുമാണ് ഐടിഎഫിന്റെ പുരുഷ ഡബിള്‍സ് ചാമ്പ്യന്മാര്. ബാര്‍ബര ക്രെയിസികോവയും കാതെറിന സിനികോവയുമാണ് വനിതാ ഡബിള്‍സ് ചാമ്പ്യന്മാര്.
ജോക്കോവിച്ചും ഹാലെപും ഐടിഎഫ് ചാമ്പ്യന്മാര്
12:51 AM Dec 14, 2018 | Deepika.com