മാഡ്രിഡ്്: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റയല്‍ മാഡ്രിഡ് സ്വ ന്തം സാന്റിയാഗോ ബര്‍ണാബുവില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി. പ്രീക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിച്ചുകഴിഞ്ഞ റയലിനെ ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് സിഎസ്കെഎ മോസ്കോ തോല്‍പ്പിച്ചത്. യുവനിരയുമായാണ് നിലവിലെ ചാമ്പ്യന്മാരായ റയല്‍ ഇറങ്ങിയത്. ഈ ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ രണ്ടു തോല്‍വിയും സിഎസ്കെഎ മോസ്കോയോടായിരുന്നു. ഗ്രൂപ്പിലെ രണ്ടാം ജയം നേടിയിട്ടും റഷ്യന്‍ ക്ലബ്ബിനു യൂറോപ്പ ലീഗിനു യോഗ്യത നേടാനായില്ല.
വിക്ടോറിയ പ്ലസനാണ് മൂന്നാം സ്ഥാനത്ത്. റയലിനു 12 പോയിന്റും റോമയ്ക്ക് 9 പോയിന്റുമാണ്.
37-ാം മിനിറ്റില്‍ ഫെഡര്‍ ചാലോവ് സിഎസ്കെഎയെ മുന്നിലെത്തിച്ചു. ആദ്യപകുതിയുടെ ഇടവേളയ്ക്ക് രണ്ടു മിനിറ്റ് മുമ്പ് ജോര്‍ജി ഷെന്നികോവ് സന്ദര്‍ശകരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 73-ാം മിനിറ്റില്‍ ഐസ് ലന്‍ഡ് താരം അര്നോര് സിഗുര്ഡ്സണ് റയലിന്റെ വല മൂന്നാം തവണ കുലുക്കി.
റോമയും തകര്‍ന്നു
ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ റോമയെ വിക്ടോറിയ പ്ലസന് 2-1ന് തോല്‍പ്പിച്ചു. ജയത്തോടെ പ്ലസന് യൂറോപ്പ ലീഗിനു യോഗ്യത നേടി. സിഎസ്കെഎയ്ക്കും പ്ലസനും ഏഴു പോയിന്റ് വീതമാണ്. എന്നാല്‍ തമ്മിലുള്ള മത്സരത്തില്‍ പ്ലസന്റെ മികവാണ് മൂന്നാം സ്ഥാനത്തെത്തിച്ചത്.
റയല്‍ യുവ ടീം തോറ്റു
12:51 AM Dec 14, 2018 | Deepika.com