ആംസ്റ്റര്‍ഡാം: ആറു ഗോള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 3-3ന് അയാക്സ് ആംസ്റ്റര്‍ഡാമുമായി സമനിലയില്‍ പിരിഞ്ഞു. അടിതിരിച്ചടികൾ നിറഞ്ഞതായിരുന്നു മത്സരം. ഇരുടീമും പത്തുപേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. അയാക്സിന് മാക്സ്മില്യന്‍ വൂബറെയും ബയേണിന് തോമസ് മ്യൂളറെയും നഷ്ടമായി.
റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (13-ാം മിനിറ്റ്, 87-ാം മിനിറ്റ് പെനല്‍റ്റി) ഇരട്ട ഗോള്‍ നേടി. കിംഗ്സ്ലി കോമന് 90-ാം മിനിറ്റില്‍ ബയേണിന്റെ മൂന്നാം ഗോള്‍ നേടി. അയാക്സിനായി ഡുഷാന്‍ ടാഡിച്ച് (61-ാം മിനിറ്റ്, 82-ാം മിനിറ്റ്), നിക്കോളാസ് ടാളിയാഫികോ (90+5-ാം മിനിറ്റ്) എന്നിവര്‍ വലകുലുക്കി.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്ക 1-0ന് എഇകെ ആഥന്‍സിനെ തോല്പിച്ചു.
ഗ്രൂപ്പ് ഇയില്‍ ആവേശ സമനില
12:51 AM Dec 14, 2018 | Deepika.com