ഗുവാംങ്ഷു: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണിന്റെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിനും സമീര്‍ വര്‍മയ്ക്കും ജയം. ഗ്രൂപ്പ് എയിലെ ആദ്യ വനിത സിംഗിള്‍സില്‍ ജയിച്ച സിന്ധു രണ്ടാം മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ തായ് സു യിംഗിനെ മൂന്നു ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തില്‍ കീഴടക്കി. ആദ്യ ഗെയിം നഷ്ടമായ സിന്ധു ശക്തമായ തിരിച്ചുവരവിലൂടെയാണ് ജയം നേടിയത്. 14-21, 21-16, 21-18നായിരുന്നു ഇന്ത്യന്‍ താരം വിജയക്കൊടി പാറിച്ചത്.
പുരുഷ സിംഗിള്‍സിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം തോറ്റ സമീര്‍ വര്‍മ രണ്ടാം മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുജിയാരിറ്റോയെ 21-16, 21-7ന് തോല്‍പ്പിച്ചു. ജയത്തോടെ സമീര്‍ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി
സിന്ധുവിനും സമീറിനും ജയം
12:51 AM Dec 14, 2018 | Deepika.com