സംസ്ഥാന കബഡി: കൊല്ലവും പാലക്കാടും ജേതാക്കൾ
12:51 AM Dec 14, 2018 | Deepika.com
നീലേശ്വരം: കാസർഗോഡ് ജില്ലാ കബഡി അസോസിയേഷൻ സംഘടിപ്പിച്ച 23-ാമത് സംസ്ഥാന ജൂണിയർ കബഡി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലക്കാടും വനിതാ വിഭാഗത്തിൽ കൊല്ലവും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പാലക്കാട് കൊല്ലത്തെയും വനിതാ വിഭാഗത്തിൽ കൊല്ലം വയനാടിനെയുമാണ് പരാജയപ്പെടുത്തിയത്.