ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷഡ്പുര്‍ 2-1ന് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. ജയത്തോടെ ജംഷഡ്പുര്‍ എഫ്സി ഗോവയെ മറികടന്ന് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി. 12 കളിയില്‍ ജംഷഡ്പുരിന് 19 പോയിന്റാണുള്ളത്. 11 കളിയില്‍ ഡൈനാമോസിന് ഒരു ജയം പോലും നേടാനായിട്ടില്ല.
പിന്നില്‍നിന്നശേഷം തിരിച്ചടിച്ചാണ് ജംഷഡ്പുരിന്റെ ജയം. 24-ാം മിനിറ്റില്‍ ലലിയന്‍സുല ചാംഗ്തെ ഡൈനാമോസിനെ മുന്നിലെത്തിച്ചു. ഈ ലീഡിന് അധികം ആയുസില്ലായിരുന്നു. 29-ാം മിനിറ്റില്‍ ടിം കാഹില്‍ ഗോള്‍ മടക്കി. 61-ാം മിനിറ്റില്‍ ഫറുഖ് ചൗധരിയാണ് വിജയ ഗോള്‍ നേടിയത്.
മത്സരത്തില്‍ ജംഷഡ്പുരിനെക്കാള് മികച്ച പ്രകടനം ഡൈനാമോസാണ് നടത്തിയത്. ഷോട്ടുകളുടെ എണ്ണത്തിലും പന്തടക്കത്തിലും ഡൈനാമോസായിരുന്നു മുന്നില്‍. എന്നാല്‍ ശക്തമായ പ്രതിരോധവും സുബ്രതാ പാലിന്റെ മികച്ച രക്ഷപ്പെടുത്തലും ചേര്‍ന്നപ്പോള്‍ ഡൈനാമോസിന് കൂടുതല്‍ ഗോള്‍ നേടാനായില്ല. പോയിന്റ് നിലയിൽ ബംഗളൂരു ഒന്നാമതാണ്. മുംബൈ സിറ്റിയും നോർത്ത്ഈസ്റ്റുമാണ് രണ്ടും മൂ ന്നും സ്ഥാനങ്ങളിൽ. ഗോവ അ ഞ്ചാം സ്ഥാനത്താണ്.
ജംഷഡ്പുരിന് ജയം, നാലാമത്
01:47 AM Dec 13, 2018 | Deepika.com