ഐസോൾ: മിസോറാമിലെ തുയിവാൾ മണ്ഡലത്തിൽ മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർഥി ലാൽഛന്ദാമ റാൽതേ വിജയിച്ചത് കേവലം മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിന്. കോൺഗ്രസിലെ ആർ.എൽ. പിയാൻമാവിയ ആണു പരാജയപ്പെട്ടത്. റാൽതേ 5207 വോട്ടും പിയാൻമാവിയ 5204 വോട്ടുമാണു നേടിയത്. ലുംഗ്ലേയി ഈസ്റ്റിൽ 72 വോട്ടിനും ലുംഗ്ലേയി വെസ്റ്റിൽ 77 വോട്ടിനുമാണു എംഎൻഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.