ഐസോൾ: പത്ത ുവർഷം തുടർച്ചയായി മിസോറം ഭരിച്ച മുഖ്യമന്ത്രി ലാൽതൻ ഹാവ്ലയ്ക്കു മത്സരിച്ച രണ്ടു സീറ്റുകളിലും തോൽവി. ഏഴു തവണ വിജയിച്ച സെർചിപ്, ചംഫായ് മണ്ഡലങ്ങളിലാണു ലാൽതൻ ഹാവ്ല പരാജയപ്പെട്ടത്. സെർചിപ്പിൽ 410 വോട്ടിനും ചംഫായിയിൽ 1049 വോട്ടിനുമാണു മിസോറാം മുഖ്യമന്ത്രി തോറ്റത്. 1984 മുതൽ സെർചിപ്പിൽ മത്സരിക്കുന്ന ഇദ്ദേഹം 1998ൽ മാത്രമാണു മുന്പു പരാജയം നേരിട്ടത്.