ജയ്പുർ: രാജസ്ഥാനിൽ സിപിഎമ്മിനു രണ്ടു സീറ്റിൽ വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ ഭദ്ര, ശ്രീ ദുൻഗാർഗഡ് സീറ്റുകളാണു സിപിഎം പിടിച്ചെടുത്തത്. 2013ൽ സിപിഎമ്മിനു സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഭദ്രയിൽ ബൽവാൻ പൂനിയ, ശ്രീ ദുൻഗാർഗഡിൽ ഗിരിധരിലാൽ മഹിയ എന്നിവരാണു വിജയിച്ച സിപിഎം സ്ഥാനാർഥികൾ.അതേസമയം, രാജസ്ഥാനിലെ ഉന്നതനേതാവ് അമരറാം തോറ്റത് സിപിഎമ്മിനു തിരിച്ചടിയായി. ദന്താ രാംഗഡ് സീറ്റിൽ അമര റാം മൂന്നാം സ്ഥാനത്തായി. ബിജെപിയാണ് ഇവിടെ വിജയിച്ചത്.