റായ്പുർ: ഛത്തീസ്ഗഡിൽ അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും അജിത് ജോഗിക്കും ഭാര്യ രേണുവിനും വിജയം. മർവാഹിയിൽ 28110 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് ജോഗി വിജയിച്ചത്. കോട്ട മണ്ഡലത്തിൽ രേണു ജോഗി 4617 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. രണ്ടിടത്തും ബിജെപി സ്ഥാനാർഥികളാണു രണ്ടാം സ്ഥാനത്തെത്തിയത്. നാലു സീറ്റുകളിലാണ് അജിത് ജോഗിയുടെ പാർട്ടിയായ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്(ജെ) വിജയിച്ചത്. ബിജെപിയുടെ പരാജയത്തിൽ സന്തോഷമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പു ഫലം വന്നശേഷം അജിത് ജോഗിയുടെ പ്രതികരണം.