ജയ്പുർ: രാജസ്ഥാൻ സ്പീക്കർ കൈലാഷ് മേഘ്വാൾ ഷാപുര മണ്ഡലത്തിൽ വിജയിച്ചത് 74,542 വോട്ടിന്റെ ഭൂരിപക്ഷത്തിന്. എൺപത്തിനാലുകാരനായ മേഘ്വാൾ രാജസ്ഥാനിൽ വിജയിച്ച ഏറ്റവും പ്രായമേറിയ സ്ഥാനാർഥിയാണ്. അഞ്ചു തവണ എംഎൽഎയായിട്ടുള്ള മേഘ്വാൾ കഴിഞ്ഞ തവണ വിജയിച്ചത് 43,666 വോട്ടിനാണ്. മുൻ കേന്ദ്രമന്ത്രിയായിരുന്ന മേഘ്വാൾ മൂന്നുതവണ ലോക്സഭാംഗമായിട്ടുണ്ട്. 1934 മാർച്ച് 22ന് ഉദയ്പുർ ജില്ലയിലെ മാജ്വാഡയിലാണു മേഘ്വാൾ ജനിച്ചത്.