മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ബിജെപിക്കുള്ള അപായമണിയാണെന്ന് രാജ്യസഭാംഗം സഞ്ജയ് കകാഡെ. രാമക്ഷേത്രം നിർമാണം, നഗരങ്ങളുടെ പേരുമാറ്റൽ എന്നിവയല്ലാതെ വികസന അജൻഡയിലേക്കു ബിജെപി മാറണമെന്നും അദ്ദേഹം പറഞ്ഞു. പൂന സ്വദേശിയായ കകാഡെ വ്യവസായിയാണ്. എന്നാൽ, മധ്യപ്രദേശിലെ കോൺഗ്രസ് മുന്നേറ്റം ബിജെപിക്ക് ആഘാതമാണ്- കകാഡെ പറഞ്ഞു.