ന്യൂഡൽഹി: ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ.ആന്റണി. തെരഞ്ഞെടുപ്പു ഫലം ബിജെപിയുടെ ഭരണത്തിനെതിരേയുള്ള വികാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
• കെ.സി. വേണുഗോപാൽ
മോദി സർക്കാരിനെ താഴെയിറക്കാൻ ജനം കാത്തിരിക്കുകയാണ് എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്നത്. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപിക്ക് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റാണിത്.
• ശത്രുഘ്നൻ സിൻഹ
നിലപാടുകളിലെ ധാർഷ്ട്യം കൊണ്ടും മോശം പ്രകടനം കൊണ്ടും പരാജയപ്പെട്ടവർക്ക് ആദരാഞ്ജലികൾ. ജനാധിപത്യം വിജയിക്കട്ടെ. വിജയിച്ച എല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
• രമണ്‍ സിംഗ്
ജനങ്ങളുടെ ഭൂരിപക്ഷ വിധിയെ മാനിക്കുന്നു. ഛത്തീസ്ഗഡിൽ ബിജെപിയുടെ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. ശക്തമായ പ്രതിപക്ഷമായി സംസ്ഥാനത്തു പ്രവർത്തിക്കും.
• ജ്യോതിരാദിത്യ സിന്ധ്യ
മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ വലിയ ആഗ്രമാണ് തെരഞ്ഞെടുപ്പു ഫലങ്ങളിൽ പ്രതിഫലിച്ചത്.
• അശോക് ഗെലോട്ട്
രാജസ്ഥാനിൽ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കും. വിജയിച്ച എംഎൽഎമാരും രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയെ തീരുമാനിക്കും.