അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ പഴിച്ച് ഓസീസ് നായകൻ ടിം പെയ്ൻ രംഗത്ത്. സ്റ്റാർക്കിന്റെ പ്രകടനം മികവാർന്നതായിരുന്നില്ലെന്നും അത് ടീമിനെ മൊത്തത്തിൽ പിന്നോട്ടടിച്ചെന്നും പെയ്ൻ പറഞ്ഞു. സ്റ്റാർക്ക് അദ്ദേഹത്തിന്റെ മികവിന്റെ അടുത്തെങ്ങുമെത്തിയില്ല. എന്നിരുന്നാലും അദ്ദേഹം കടമ നിർവഹിച്ചു - പെയ്ൻ പറഞ്ഞു.
മുൻനിര ബാറ്റ്സ്മാന്മാർ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും ഓസീസ് ക്യാപ്റ്റൻ പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 200-210ൽ നിർത്താമായിരുന്നെങ്കിലും അതുംകടന്ന് അവർ മുന്നേറി. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് 235ന് അപ്പുറത്തേക്ക് പോകാമായിരുന്നെങ്കിലും അതും നടന്നില്ല- ഈ കാരണങ്ങളും പരാജയത്തിലേക്ക് വഴിവച്ചതായും പെയ്ൻ നിരീക്ഷിച്ചു. പെർത്തിൽ മികച്ച പ്രകടനം നടത്തി പരന്പരയിലേക്ക് തിരിച്ചുവരുമെന്നും അ
സ്റ്റാർക്കിനെ പഴിച്ച് പെയ്ൻ
01:07 AM Dec 12, 2018 | Deepika.com