മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കാനുള്ള പാനലിൽ കപിൽ ദേവുൾപ്പെടെ മൂന്നുപേർ. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച കപിലിനൊപ്പം മുൻ ഓപ്പണർ അൻശുമാൻ ഗെയ്ക് വാദ്, മുൻ വനിതാ താരം ശാന്ത രംഗസ്വാമി എന്നിവരാണുള്ളത്. 20നാണ് പരിശീലകനെ തെരഞ്ഞെടുക്കുന്ന അഭിമുഖം നടക്കുക. 14-ാം തീയതിവരെ അപേക്ഷ സമർപ്പിക്കാമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.
അതേസമയം, സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) അംഗമായ ഡയാന എഡുൽജി ഇന്ത്യൻ പരിശീലകനായി രമേഷ് പൊവാറിനെ നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ടു.
കപിൽ ദേവ് പാനലിൽ
01:07 AM Dec 12, 2018 | Deepika.com