ഗോൾമഴ തീർത്ത് റിയൽ
01:07 AM Dec 12, 2018 | Deepika.com
ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിൽ റിയൽ കാഷ്മീരിന്റെ ഗോൾ മഴ. ഷില്ലോംഗ് ലാജോംഗിനെതിരേ സ്വന്തം തട്ടകത്തിലിറങ്ങിയ റിയൽ 6-1ന്റെ ജയം സ്വന്തമാക്കി. ജയത്തോടെ ഏഴ് മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി റിയൽ കാഷ്മീർ മൂന്നാം സ്ഥാനത്ത് എത്തി. 17 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാമത്. ഒന്പത് പോയിന്റുള്ള ഗോകുലം എഫ്സി ഏഴാം സ്ഥാനത്താണ്.