ന്യൂഡൽഹി: ക്രിസ്മസ് തലേന്നും തൊട്ടടുത്ത ദിവസവും പാർലമെന്റ് സമ്മേളനത്തിന് അവധി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അടുത്ത 24, 26 ദിവസങ്ങളിൽ പാർലമെന്റിന് അവധി നൽകി പകരം മറ്റു രണ്ടു ദിവസം അധികമായി സഭ നടത്താൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്മസിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ സഭ നടത്തുന്നത് പാർലമെന്റിന്റെ കീഴ്വഴക്കങ്ങൾക്ക് എതിരാണെന്നും തീരുമാനം തിരുത്തണമെന്നും ആവശ്യപ്പെട്ട് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ഉപ വിപ്പു കൂടിയായ വേണുഗോപാൽ ഇന്നലെ സ്പീക്കർ സുമിത്ര മഹാജനു കത്തു നൽകി.