പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, രൂപതയുടെ ആസ്ഥാനമായ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ സന്ദർശിച്ചു വിശുദ്ധ ബലി അർപ്പിച്ചു. പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന കർദിനാൾ മാർ ആലഞ്ചേരിക്കും ലങ്കാസ്റ്റർ ബിഷപ് ഡോ.പോൾ സ്വാർബെക്കിനും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ,കത്തിഡ്രൽ വികാരി റെവ , ഡോ . മാത്യു ചൂരപൊയ്കയിൽ ,ചാൻസിലർ റെവ. ഡോ .മാത്യു പിണക്കാട്ട് , സെമിനാരി റെക്ടർ റെവ . ഡോ . ബാബു പുത്തൻപുരയ്ക്കൽ , ഫാ. ഫാൻസ്വാ പത്തിൽ , കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
കർത്താവിന്റെ സുവിശേഷത്തിനും സഭയുടെ പ്രബോധനങ്ങൾക്കുമനുസരിച്ചു ജീവിക്കേണ്ടവരാണ് ഓരോ വിശ്വാസിയുമെന്നും രക്ഷയുടെ മാർഗത്തിലേക്കു ക്രിസ്തുമാർഗത്തിലേക്കും മറ്റുള്ളവരെക്കൂടി നയിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ടെന്നും വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
ക്രിസ്മസിന്റെ ശ്രദ്ധാകേന്ദ്രം സാന്താക്ലോസല്ല , ലോകരക്ഷകനായ ഈശോമിശിഹായാണ്. ആ യാഥാർഥ്യം മനസിലാക്കി കുടുംബത്തിലും, സഭയിലും ജീവിക്കാൻ ക്രിസ്മസ്കാലം പ്രചോദകമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു . സീറോ മലബാർ സഭാ അംഗങ്ങൾ പുലർത്തുന്ന വിശ്വാസ തീക്ഷ്ണതയും , കുടുംബങ്ങൾ ഒന്നിച്ചു നടത്തുന്ന ഞായറാഴ്ച ആചരണവും ,ബ്രിട്ടനിലെ തദ്ദേശീയരായ ആളുകൾക്ക് ഏറെ പ്രചോദനവും മാതൃകയുമാണെന്നു ഡോ. പോൾ സ്വാർബെക്ക് പറഞ്ഞു , കത്തീഡ്രൽ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ഒൗദ്യോഗിക ഉദ്ഘാടനവും മേജർ ആർച്ച് ബിഷപ് നിർവഹിച്ചു.
ഷൈമോൻ തോട്ടുങ്കൽ