മുംബൈ: അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ നേടിയ 31 റണ്‍സ് ജയം 2003ലെ വിജയത്തെ അനുസ്മരിപ്പിക്കുന്നതായി സച്ചിൻ തെണ്ടുൽക്കർ. പരന്പരയ്ക്കു ഇതുപോലെ തുടക്കം കുറിക്കണം. ഒരിക്കൽപോലും ഓല്ട്രേലിയയുടെ മേലുള്ള സമ്മർദ്ദത്തിന് അയവുവരുത്താൻ ഇന്ത്യ തുനിഞ്ഞില്ല. ചേതേശ്വർ പൂജാരയുടെയും രഹാനയുടെയും ഇന്നിംഗ്സുകളും നാല് ബൗളർമാരുടെ പ്രകടനവും അത്യുജ്വലം. 2003ലെ ജയം അനുസ്മരിച്ചുപോകുന്നു - സച്ചിൻ ട്വീറ്റ് ചെയ്തു.
ഓസീസ് വാലറ്റത്തെ പ്രശംസിച്ചും ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ് പ്രകടനത്തെ പുകൾത്തിയുമായിരുന്നു വി.വി.എസ്. ലക്ഷ്മണിന്റെ ട്വീറ്റ്. ടെസ്റ്റ് ക്രിക്കറ്റാണ് മികച്ച ക്രിക്കറ്റെന്നും അവസാന നിമിഷം ഓസ്ട്രേലിയ പൊരുതിയെങ്കിലും ഇന്ത്യയെ തളർത്താനായില്ലെന്നും വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു.
2003ലേതിനെ അനുസ്മരിപ്പിക്കുന്ന ജയം: സച്ചിൻ
01:15 AM Dec 11, 2018 | Deepika.com