ലിവര്‍പൂള്‍/മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നിര്‍ണായകമായ പോരാട്ടങ്ങള്‍. ഗ്രൂപ്പ് സിയിലും ഗ്രൂപ്പ് ബിയിലുമാണ് നിര്‍ണായക മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പുകളായ ലിവര്‍പൂള്‍ ഗ്രൂപ്പ് സിയില്‍ നാപ്പോളിയെ നേരിടാന്‍ ഇറങ്ങുകയാണ്.
ഗ്രൂപ്പില്‍ നാപ്പോളി ഒമ്പത് പോയിന്റുമായി ഒന്നാമതാണ്. ആറു പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പിഎസ്ജി എവേ ഗ്രൗണ്ടില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടും.
ഗ്രൂപ്പ് ബിയില്‍ ടോട്ടനമാണോ ഇന്റര്‍ മിലാനാണോ പ്രീക്വാര്ട്ടറിലെത്തുകയെന്ന് ഇന്നറിയാം. 13 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് എയില്‍ അത്ലറ്റിക്കോ ക്ലബ് ബ്രൂഗെയെ നേരിടുമ്പോള്‍ ബൊറൂസിയ അവസാന സ്ഥാനക്കാരായ മോണക്കോയുമായി ഏറ്റുമുട്ടും.
ലിവര്‍പൂളിനു നിര്‍ണായകം
01:15 AM Dec 11, 2018 | Deepika.com