അതിരന്പുഴ (കോട്ടയം): 63-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരം പുരുഷ വിഭാഗം കിരീടവും നിലനിർത്തി. വനിതാ വിഭാഗത്തിൽ ചാന്പ്യൻഷിപ്പു കരസ്ഥമാക്കിയതിനു പിന്നാലെ തിരുവനന്തപുരത്തിന്റെ പുരുഷ ടീമും അതിരന്പുഴയിൽ വെന്നിക്കൊടിപാറിച്ചു. തൃശൂരിനെ 81-66നു കീഴടക്കിയാണ് തിരുവനന്തപുരം പുരുഷ വിഭാഗം കിരീടം നിലനിർത്തിയത്.
ജിഷ്ണു, സ്റ്റെഫി മികച്ച താരങ്ങൾ
ചാന്പ്യൻഷിപ്പിലെ മികച്ച താരങ്ങൾക്കുള്ള പി.എസ്. വിശ്വപ്പൻ സ്വർണ മെഡൽ ജിഷ്ണു നായറും സ്റ്റെഫി നിക്സണും സ്വന്തമാക്കി. തിരുവനന്തപുരത്തിന്റെ താരങ്ങളാണ്.
കിരീടം തിരുവനന്തപുരത്തിന്
01:15 AM Dec 11, 2018 | Deepika.com