നായിഡു: ഹരിയാന ജയത്തിലേക്ക്
01:15 AM Dec 11, 2018 | Deepika.com
തലശേരി: കേണൽ സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മൽസരത്തിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനമായ നാളെ ഹരിയാനയ്ക്ക് വിജയിക്കാൻ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 59 റൺസ് വേണം. 314 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹരിയാന കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 255 റൺസ് എന്ന നിലയിലാണ്. തലേദിവസ സ്കോറായ അഞ്ചു വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 248 റൺസിന് എല്ലാവരും പുറത്തായി. ആൽബിൻ ഏലിയാസ് 63 റൺസ് എടുത്തു.