ന്യൂഡൽഹി: ബിജെപിയെ ചെറുക്കാൻ മഹാസഖ്യത്തിനുള്ള നീക്കങ്ങൾ സജീവമായിരിക്കേ, കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ 72-ാം ജന്മദിനം ആഘോഷമാക്കി പ്രതിപക്ഷ നേതാക്കൾ.
ഡിഎംകെ നേതാക്കളായ എം.കെ. സ്റ്റാലിനും എം. കനിമൊഴിയും സോണിയാ ഗാന്ധിയെ സന്ദർശിച്ച് ആശംസകൾ നേർന്നു. തൃണമൂൽ കോണ്ഗ്രസ് നേതാവ് മമതാ ബാനർജിയും നാഷണൽ കോണ്ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും ട്വിറ്ററിലൂടെ ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോണിയാ ഗാന്ധിക്കു ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.
ബിജെപിക്കെതിരേ മഹാസഖ്യ രൂപീകരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ ഇന്നു യോഗം ചേരാനിരിക്കേയാണ് കക്ഷി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ഡിഎംകെ നേതാക്കൾ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വളരെ ഉൗഷ്മളവും സൗഹാർദപരവുമായ ചർച്ചകളാണ് നടന്നതെന്നും സഖ്യനീക്കങ്ങൾക്ക് ഈ ചർച്ചകൾ ശക്തി പകരുമെന്നും രാഹുൽ പറഞ്ഞു.
ഡിഎംകെ അധ്യക്ഷനായിരുന്ന എം. കരുണാനിധിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്കു രാഹുലിനെയും സോണിയയെയും ക്ഷണിക്കാനാണ് സന്ദർശനം നടത്തിയതെന്നു ഡിഎംകെ നേതാക്കൾ പറഞ്ഞു.
ഇന്നു നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ ഇവർ പങ്കെടുക്കുമെന്നാണ് സൂചന. ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തേക്കുമെന്നു റിപ്പോർട്ടുണ്ടെ ങ്കിലും തൃണമൂൽ നേതാക്കൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. പാർലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി കേന്ദ്ര സർക്കാരും ലോക്സഭ സ്പീക്കർ സുമിത്ര മഹാജനും വിളിച്ചു ചേർക്കുന്ന സർവകക്ഷി യോഗങ്ങളും ഇന്നു നടക്കും.