താനെ: പൊതുപരിപാടിക്കിടെ കേന്ദ്ര സാമൂഹികക്ഷേമമന്ത്രി രാംദാസ് അത്താവാലെയെ മർദിക്കാനൊരുങ്ങിയ യുവാവ് പോലീസ് കസ്റ്റഡിയിലായി. പ്രവീൺ ഗോസാവി ആണു പിടിയിലായത്. ശനിയാഴ്ച രാത്രി 10.15 നായിരുന്നു സംഭവം.
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത്താവാലെ) അധ്യക്ഷൻ കൂടിയായ രാംദാസ് , അംബർനാഥിലെ ഒരു റാലിയിൽ പ്രസംഗിച്ച് ഇരിപ്പിടത്തിനരികിലേക്കു പോയതിനു പിന്നാലെ സദസിൽനിന്ന് മാലയിടാനെന്ന വ്യാജേന എത്തിയ പ്രവീൺ കേന്ദ്രമന്ത്രിയെ അടിക്കാൻ തുനിയുകയായിരുന്നു.