ന്യൂഡൽഹി: പാടുന്നതിനിടെ നിന്നുപോകുന്ന ഗ്രാമഫോണിലെപ്പോലെ കാര്യങ്ങൾ ആവർത്തിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിനു അതേ നാണയത്തിൽ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ പ്രസംഗത്തിൽ, ഗാന്ധി കുടുംബത്തെ പരാമർശിക്കുന്ന ഭാഗങ്ങൾ ചേർത്താണു രാഹുലിന്റെ തിരിച്ചടി.
ഗ്രാമഫോണിൽ റിക്കാർഡുകൾ ആവർത്തിക്കുന്നതുപോലെ രാഹുൽ ആരോപണങ്ങൾ ആവർത്തിക്കുകയാണെന്ന് ഒക്ടോബറിൽ ബിജെപി നേതാക്കളുമായുള്ള ആശയവിനിമിയത്തിനിടെ മോദി പറഞ്ഞിരുന്നു. രാഹുലിന്റെ ബാലിശമായ ആരോപണങ്ങളും സർക്കാരിനെതിരേയുള്ള നുണപ്രചാരണവും ആളുകൾ തമാശയായാണ് എടുക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. രാഹുലിനെ ഒരുവേള മോദി അനുകരിക്കുകയും ചെയ്തു.
ഇതിനുള്ള മറുപടിയിലാണ് ഗാന്ധി കുടുംബത്തെക്കുറിച്ച് പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ സഹിതം രാഹുലിന്റെ ട്വീറ്റ്. “ ഈ വിനോദദൃശ്യങ്ങൾ അവതരിപ്പിക്കുന്നത് മിസ്റ്റർ 36 ആണ്! ഇതുകണ്ട് നിങ്ങൾ ആനന്ദിക്കുമെന്നാണു പ്രതീക്ഷ!!. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ദയവുചെയ്ത് പങ്കുവയ്ക്കൂ അവർ കൂടി ആനന്ദിക്കട്ടെ ” എന്ന അടിക്കുറിപ്പോടെയാണു ട്വീറ്റ്. ബിജെപി നേതാക്കളുമായുള്ള മോദിയുടെ ആശയവിനിമയത്തോടെയാണു വീഡിയോയുടെ തുടക്കം. നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ എന്നിവരെക്കുറിച്ചു മോദി പറയുന്നതും വീഡിയോയിലുണ്ട്.