അനന്തപുർ: തെലുങ്കാനയിൽ അസാദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എംഐഎമ്മിനെ ഒഴിവാക്കിയാൽ ടിആർഎസിനു പിന്തുണ നല്കാൻ ബിജെപി തയാറാണെന്ന് മഹിളാ മോർച്ച ദേശീയ അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി.
ടിആർഎസിന് ഒറ്റയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ടിഡിപിയുടെ തീരുമാനം ജനാധിപത്യവിരുദ്ധമാണ്.
ആന്ധ്ര വിഭജനത്തിന്റെ പേരിൽ കഴിഞ്ഞ നാലു വർഷത്തിലേറെയായി ചന്ദ്രബാബു നായിഡു കോൺഗ്രസിനെ വിമർശിക്കുകയായിരുന്നു-പുരന്ദേശ്വരി പറഞ്ഞു. പുരന്ദേശ്വരിയുടെ സഹോദരീഭർത്താവാണു ചന്ദ്രബാബു നായിഡു.