ജയ്പുർ: പരീക്ഷണ വോട്ടിംഗ് നടത്തിയതിനുശേഷം ഡേറ്റകൾ നീക്കം ചെയ്യാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഗംഗാനഗർ ജില്ലയിൽ കരൺപുർ നിയമസഭാമണ്ഡലത്തിലെ 163-ാം ബൂത്തിൽ ഇന്നു വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ കമ്മീഷൻ ഉത്തരവിട്ടു. നാളെയാണു വോട്ടെണ്ണൽ.