ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബോണ്മത്തിനെതിരേ ലിവർപൂളിനു 4-0ന്റെ ജയം സമ്മാനിച്ച ഹാട്രിക്ക് നേടിയ മുഹമ്മദ് സല തനിക്ക് ലഭിച്ച മാൻ ഓഫ് ദ മാച്ച് ചങ്ക് ബ്രോ ആയ ജയിംസ് മിൽനർക്കു സമ്മാനിച്ചു. മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ച സല അത് മിൽനർക്കു നല്കാൻ ആവശ്യപ്പെടുകയായിരുന്നു. സീസണിൽ സലയുടെ ഗോൾ നേട്ടം ഇതോടെ 12 ആയി.
പ്രീമിയർ ലീഗിൽ 500 മത്സരങ്ങൾ എന്ന നാഴികക്കല്ല് മിൽനൽ പിന്നിട്ട മത്സരമായിരുന്നു ബോണ്മത്തിനെതിരേ നടന്നത്. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ അപൂർവ നേട്ടത്തിനായാണ് സല തന്റെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സമ്മാനിച്ചത്. പ്രീമിയർ ലീഗിൽ 500 മത്സരങ്ങൾ തികയ്ക്കുന്ന 13-ാമത് കളിക്കാരനാണ് മിൽനർ.
മാൻ ഓഫ് ദ മാച്ച് ‘ചങ്കിനു’ നല്കി സല
12:51 AM Dec 10, 2018 | Deepika.com