ബംഗ്ലാദേശിനു വിജയം
12:51 AM Dec 10, 2018 | Deepika.com
ധാക്ക: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിനു ജയം. 89 പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശ് ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 195 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ബംഗ്ലാദേശ് 35.1 ഓവറിൽ ലക്ഷ്യത്തിലെത്തി. മുഷ്ഫിക്കർ റഹീം 55 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു.