സിജിൻ ഇന്ത്യൻ സീനിയർ ടീമിൽ
12:51 AM Dec 10, 2018 | Deepika.com
കോട്ടയം: മലയാളി താരം സിജിൻ മാത്യു ഇന്ത്യൻ ബാസ്കറ്റ്ബോൾ സീനിയർ ടീമിൽ. ഹോങ്കോംഗിൽ നടക്കുന്ന എസ്കെഎസ് (സൂപ്പർ കുംഗ് ഷ്വെങ് കപ്പ്) ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലാണ് പതിനേഴുകാരനായ സിജിൻ ഇടംനേടിയത്. നാളെ മുതൽ 16വരെയാണ് ചാന്പ്യൻഷിപ്പ്. 2016 എസ്കെഎസ് കപ്പിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. തിരുവല്ല സ്വദേശിയായ സിജിൻ നിലവിൽ മാർ ഇവാനിയോസ് കോളജിന്റെ താരമാണ്.