ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ വിക്കറ്റുകൾ നേടുന്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി നടത്തിയ ആഘോഷപ്രകടനങ്ങൾക്കെതിരേ ജസ്റ്റിൻ ലാംഗർ. കോഹ്ലിയുടെ ആഘോഷത്തിനു സമാനമായി ഓസ്ട്രേലിയക്കാർ ആഘോഷം പ്രകടിപ്പിച്ചാൽ ലോകത്തിലെ ഏറ്റവും വൃത്തികെട്ടവരായി മുദ്രകുത്തപ്പെടുമെന്ന് ഓസീസ് പരിശീലകനായ ലാംഗർ പറഞ്ഞു.
ലാംഗറിന്റെ പരാമർശത്തെ മുൻ ഇന്ത്യൻ താരമായ വി.വി.എസ്. ലക്ഷ്മണ് തള്ളി. കളിയോടുള്ള കോഹ്ലിയുടെ സ്പിരിറ്റാണ് അദ്ദേഹത്തിന്റെ ആഘോഷപ്രകടനങ്ങളിൽ കാണുന്നതെന്ന് ലക്ഷ്മണ് പറഞ്ഞു.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിൽ ഓപ്പണർ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് ഇഷാന്ത് ശർമ ബൗൾഡ് ആക്കിയപ്പോൾ കോഹ്ലി നടത്തിയ സന്തോഷപ്രകടനമാണ് ലാംഗറിന് ഇഷ്ടക്കേടുണ്ടാക്കിയത്.
കോഹ്ലിയുടെ ആഘോഷം അതിരുകടന്നത്: ലാംഗർ
11:54 PM Dec 08, 2018 | Deepika.com